തിരുമുല്ലവാരം ബീച്ചും തങ്കശ്ശേരി ഫോർട്ട് പാർക്കും നവീകരിക്കുന്നതിന് അഞ്ച് കോടിയുടെ അനുമതി : മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുമുല്ലവാരം ബീച്ചും തങ്കശ്ശേരി ഫോർട്ട് പാർക്കും നവീകരിക്കുന്നതിന് അഞ്ച് കോടിയുടെ അനുമതി : മന്ത്രി പി എ മുഹമ്മദ് റിയാസ്
 Minister Muhammad Riyaz
 Minister Muhammad Riyaz

കൊല്ലം: തിരുമുല്ലവാരം ബീച്ചിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തങ്കശ്ശേരി ഫോർട്ട് പാർക്ക് നവീകരണത്തിനുമായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി. തങ്കശ്ശേരി-തിരുമുല്ലവാരം കോസ്റ്റൽ ടൂറിസം സർക്യൂട്ടിൻറെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

നവകേരള സദസ്സിൽ പരിഗണിച്ച വികസന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ജോലികൾ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുക.

tRootC1469263">

കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതീവ ചരിത്ര പ്രാധാന്യമുള്ള തങ്കശ്ശേരി ഫോർട്ടിലെ പാർക്കും തിരുമുല്ലവാരം ബീച്ചും നവീകരിക്കുന്നത് കൂടുതൽ വിനോദസഞ്ചാരികളെ കൊല്ലത്തേക്ക് ആകർഷിക്കുന്നതിന് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Tags