ഉല്ലാസ, തീര്‍ത്ഥാടന യാത്രകളുമായി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി


ഫെബ്രുവരിയില്‍ ഉല്ലാസ തീര്‍ത്ഥയാത്രകളുമായി കുളത്തുപ്പുഴ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. ഫെബ്രുവരി 8, 9, 16, 26 എന്നി തീയതികളില്‍ കടല്‍ത്തീര യാത്ര ഒരുക്കും. മുതലാപൊഴി, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, കാപ്പില്‍ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ ഉള്‍പ്പെട്ട ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക്. 470 രൂപയാണ്.
8 ന് രാവിലെ 5 ന് ഗവി കാനന ഉല്ലാസ യാത്ര പുറപ്പെടും. അടവി ഇക്കോ ടൂറിസത്തിലെ കുട്ട വഞ്ചി സഫാരി, പരുന്തുംപാറ എന്നിവ ഉള്‍പ്പെട്ട യാത്രയില്‍ ഫോറെസ്റ്റ് എന്‍ട്രി ഫീസ്, ഉച്ച ഭക്ഷണം എന്നിവയടക്കം 1850 രൂപയാണ് നിരക്ക്. 9 ന് രാവിലെ 5 ന് ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്ക് യാത്ര പുറപ്പെടും.. നിരക്ക് : 690 രൂപ.
ഫെബ്രുവരി 9 മുതല്‍ 16 വരെ ബുക്കിംഗ് പ്രകാരം മാരാമണ്‍ കണ്‍വെന്‍ഷന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടാകും. ഫെബ്രുവരി 15 ന് രാവിലെ 11 ന് ഗുരുവായൂര്‍ തീര്‍ത്ഥാടനം പുറപ്പെടും. നിരക്ക് :1510 രൂപ. 16 ന് രാവിലെ 3.30ന് മാമലക്കണ്ടം - മൂന്നാര്‍ ഉല്ലാസയാത്ര പുറപ്പെടുന്നു. നിരക്ക്: 1310 രൂപ.

ഫെബ്രുവരി 18,22,24 തീയതികളില്‍ ബീമാപള്ളി, ആറ്റാങ്കര തീര്‍ത്ഥാടനം പുറപ്പെടും. നിരക്ക് :870 രൂപ. 26 ന് വാഗമണ്‍, ശിവക്ഷേത്ര തീര്‍ത്ഥാടനം, പൊന്മുടി - മങ്കയം ഉല്ലാസ യാത്രകളും സംഘടിപ്പിക്കും. ബുക്കിങ്ങിനായി : 8129580903, 0475-2318777.