കടല്‍ത്തീര യാത്രയുമായി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി
Jan 30, 2025, 09:37 IST


കടല്‍ത്തീര യാത്രയുമായി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. ഫെബ്രുവരി രണ്ടിന് രാവിലെ 6.30നാണ് യാത്ര ആരംഭിക്കുന്നത്. മുതലപ്പൊഴി ഹാര്‍ബര്‍, അഞ്ചുതെങ്ങ് കോട്ട, ഗോള്‍ഡന്‍ ഐലന്‍ഡ്, കാവേരി അമ്യൂസ്മെന്റ് പാര്‍ക്ക്, താന്നി ബീച്ച്, തങ്കശ്ശേരി കോട്ട, വിളക്കുമാടം, കൊല്ലം ബീച്ച് എന്നിവയാണ് കടല്‍ത്തീര യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരാള്‍ക്ക് 470 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനും 8129580903, 0475-2318777 നമ്പറുകളില്‍ ബന്ധപ്പെടാം.