മാമലക്കണ്ടം വഴി മൂന്നാറിലേക്ക്; ഉല്ലാസ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.
Feb 3, 2025, 19:06 IST


മാമലക്കണ്ടംവഴി മൂന്നാറിലേക്ക് യാത്രപോകാനാവസരവുമായി കെ.എസ്.ആർ.ടി.സി.യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍. വടക്കഞ്ചേരി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഫെബ്രുവരിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ജില്ലയില്‍നിന്ന് ഈ വഴിയില്‍ യാത്രയൊരുക്കുന്നത്. സൂപ്പര്‍ഫാസ്റ്റ് ബസിലായിരിക്കും യാത്ര. മണ്ണാര്‍ക്കാട്ടു നിന്ന് 23-ന് പുലര്‍ച്ചെ നാലിനും വടക്കഞ്ചേരിയില്‍നിന്ന് 27-ന് രാവിലെ ആറിനും ചിറ്റൂര്‍നിന്ന് 13-ന് രാവിലെ അഞ്ചിനുമാണ് മാമലക്കണ്ടംവഴി മൂന്നാര്‍യാത്ര. രണ്ടുദിവസത്തെ യാത്രയ്ക്ക് ഭക്ഷണം, താമസം, യാത്രാക്കൂലി എന്നിവസഹിതം 1490-1700 രൂപയാണ് ഈടാക്കുന്നത്.
പാലക്കാട്ടുനിന്ന് : പാലക്കാട് ഡിപ്പോയില്‍നിന്ന് ഫെബ്രുവരിയില്‍ 19 ഉല്ലാസയാത്രകളാണുള്ളത്. രണ്ട്, എട്ട്, ഒന്‍പത്, 16, 23, 26 തീയതികളില്‍ നെല്ലിയാമ്പതി, ഏഴ്, 17 തീയതികളില്‍ മൂന്നാര്‍, ഒന്‍പത്, 14, 24 തീയതികളില്‍ സൈലന്റ്വാലി, ഒന്‍പത്, 23 തീയതികളില്‍ മലക്കപ്പാറ, 11, 19 തീയതികളില്‍ ഗവി, 14, 26 തീയതികളില്‍ നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര, 16-ന് കോഴിക്കോട്, 23-ന് ആലപ്പുഴ വേഗബോട്ട് എന്നിങ്ങനെയാണ് യാത്രകള്‍. മൂന്നാര്‍, ഗവി എന്നിവിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രയാണ്. മറ്റെല്ലാം ഒരുദിവസം. ബുക്കിങ്ങിനായി: 9447837985, 8304859018.
ചിറ്റൂരില്‍നിന്ന് : ഒന്നിന് നെല്ലിയാമ്പതി, എട്ടിന് കുട്ടനാട്, 13-ന് മാമലക്കണ്ടം, 22-ന് നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര, 24-ന് സൈലന്റ്വാലി, 26-ന് മലക്കപ്പാറ, 28-ന് ഗവി എന്നിവിടങ്ങളിലേക്ക് യാത്ര നടത്തും. ഫോണ്‍: 9495390046.
വടക്കഞ്ചേരിയില്‍നിന്ന് : ഒന്നിന് നെല്ലിയാമ്പതി, ഒമ്പതിന് സൈലന്റ്വാലി, 15-ന് കോഴിക്കോട്, 23-ന് മലക്കപ്പാറ, 27-ന് മാമലക്കണ്ടം എന്നിവിടങ്ങളിലേക്ക് യാത്ര നടത്തും. ഫോണ്‍ : 9495390046
മണ്ണാര്‍ക്കാട്ടുനിന്ന് : രണ്ട്, ഒമ്പത്, 15 തീയതികളില്‍ നെല്ലിയാമ്പതി, അഞ്ചിന് ഗവി, എട്ടിന് മലക്കപ്പാറ, 16-ന് ആലപ്പുഴ വേഗബോട്ട്, 19-ന് സൈലന്റ്വാലി, 20-ന് നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര, 23-ന് മാമലക്കണ്ടം മൂന്നാര്‍, 26-ന് മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് യാത്ര നടത്തും. ഫോണ്‍ : 9446353081, 04924 225150.
