ആക്‌സിസ് മാക്‌സ് ലൈഫ് 7,000-ത്തിലധികം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കും

Axis Max Life will plant more than 7,000 saplings
Axis Max Life will plant more than 7,000 saplings

കൊച്ചി: കേരളത്തിലെ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ ടൈർ 3, ടൈർ 4 നഗരങ്ങളിലെ ആരോഹൻ ശാഖകൾ കേന്ദ്രികരിച്ച് 35 നഗരങ്ങളിലായി 7000-ത്തിലധികം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ ആക്‌സിസ് മാക്‌സ് ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ്. 'ഇൻഷുർഎർത്ത്' എന്ന പ്രോഗ്രാമിൻ്റെ ഭാഗമായി വൃക്ഷതൈകൾ നട്ടുപിടിപ്പിക്കലിൽ ജീവനക്കാർ, ഏജൻസി പങ്കാളികൾ, പ്രാദേശിക കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ 1,700-ലധികം സന്നദ്ധപ്രവർത്തകരാണ് പങ്കെടുത്തത്.

പാർക്കുകൾ, സ്‌കൂളുകൾ പോലുള്ള പൊതു ഇടങ്ങളെ ഹരിതവും വൃത്തിയുള്ളതുമായ അന്തരീക്ഷമാക്കി മാറ്റി ഹരിത ജീവിതം പ്രോത്സാഹിപ്പിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ സാമ്പത്തിക ഭാവി മാത്രമല്ല,വരും തലമുറയുടെ ഭാവിയും സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണെന്ന് ആക്സിസ് മാക്സ് ലൈഫിന്റെ ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ സുമിത് മദന്‍ പറഞ്ഞു.

Tags