കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിന് ശേഷമുള്ള പരിപാലനം : ദേശീയ ശിൽപ്പശാല കൃഷിമന്ത്രി ഉദ്ഘാടനം ചെയ്യും
Jan 7, 2025, 19:38 IST
സംസ്ഥാന കാർഷിക വില നിർണയ ബോർഡിന്റെ ആഭിമുഖ്യത്തിൽ കാർഷിക ഉൽപ്പന്നങ്ങളുടെ വിളവെടുപ്പിന് ശേഷമുള്ള പരിപാലനം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ശില്പശാല ജനുവരി 8 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കുടപ്പനക്കുന്നിൽ നടക്കും. ശില്പശാല കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും.
കാർഷികോൽപാദന കമ്മീഷണർ ഡോ.ബി. അശോക്, സംസ്ഥാന കാർഷിക വില നിർണായ ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, കൃഷിവകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല, വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ റോയ് സ്റ്റീഫൻ, ദേശീയ കാർഷിക ഗവേഷണ കേന്ദ്രങ്ങളിലെ പ്രതിനിധികൾ, വേൾഡ് ഫുഡ് പ്രോഗ്രാം പ്രതിനിധികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുക്കും.