ഭൂതകാലത്തിന്റെ കഥ പറഞ്ഞ് എടക്കൽ ഗുഹകൾ ! സഞ്ചാരകൾക്കിത് പ്രീയപ്പെട്ടയിടം

Edakkal Caves

 വയനാട് : എടക്കൽ ഗുഹകളിലേക്കുള്ള യാത്ര ഭൂതകാലത്തിലേക്കുള്ള  സഞ്ചാരം കൂടിയാണ്. സുൽത്താൻ ബത്തേരിയിൽനിന്നും പത്തു കിലോമീറ്റർ അകലെയുള്ള എടക്കൽ ഗുഹകൾ ചരിത്രകാരന്മാർക്കു പ്രിയപ്പെട്ട ഇടമാണ്. നമ്മുടെ പൂർവികരുടെ ജീവിത രീതിയിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട വിവരങ്ങളാണ് ഈ ഗുഹകളുടെ ചുവരുകളിൽ കൊത്തിയിട്ടിരിക്കുന്നത്. 

edakkal guha

ഒരു വലിയ പാറ രണ്ടായി പിളർന്നുണ്ടായ ​ഗുഹകളാണിവ. അമ്പുകുത്തി മലയുടെ മുകളിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. മലമുകളിലേക്കുളള യാത്രയിലുടനീളം കാപ്പിപ്പൂവിന്റെ  സുഗന്ധം കൂടെയുണ്ടാവും. 

edakkal

Share this story