നത്തിങ് സിഎംഎഫ് ഫോണ്‍ 1; ജൂലായ് 12 മുതല്‍ വില്‍പനയ്‌ക്ക്

nothing cmf phone 1; On sale from July 12

നത്തിങ് തങ്ങളുടെ സി.എം.എഫ്. ബ്രാന്റിലുള്ള ആദ്യ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു . ജൂലായ് എട്ട് തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഫോണ്‍ പുറത്തിറക്കുക. അതുവഴി സി.എം.എഫ്. ഫോണ്‍ 1 വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നത്തിങ് ഫോണിന് സമാനമായി സവിശേഷമായ രൂപകല്‍പന ആയിരിക്കും സി.എം.എഫ്. ഫോണിനെന്നാണ് കമ്പനിയുടെ വിവിധ ടീസറുകള്‍ നല്‍കുന്ന സൂചന.ഫോണ്‍ ജൂലായ് 12 മുതല്‍ വില്‍പനയ്‌ക്കെത്തും.

നത്തിങ് ഫോണുകളില്‍നിന്ന് വ്യത്യസ്തമായി വിലക്കുറവുള്ള മോഡലുകളായിരിക്കും സിഎംഎഫ് ഫോണുകള്‍. ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട് നേരത്തെ പലവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫോണിന് ഏകദേശം 20,000 രൂപയോളം വിലയുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പലതും. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നുമില്ല.

എന്നാല്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ ഒരു പരസ്യ വീഡിയോയില്‍ല്‍ സിഎംഎഫ് ഫോണ്‍ 1 ന്റെ വില എത്രയാണെന്ന് വെളിപ്പെടുത്തിയതായി ഒരു എക്‌സ് ഉപഭോക്താവ് അവകാശപ്പെടുന്നു. @himawanth8 എന്നയാള്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ട് ശരിയാണെങ്കില്‍ 14,999 രൂപയായിരിക്കും ഫോണിന് വില. 17,999 രൂപയാണ് മാക്‌സിമം റീട്ടെയില്‍ പ്രൈസ് (എം,ആര്‍,പി,). 
 

Tags