മൈക്രോസോഫ്റ്റ് പുതിയ വിഷ്വല്‍ ചാറ്റ് ജിപിടി പുറത്തിറക്കി

വിഷ്വൽ ചാറ്റ് ജിപിടി പുറത്തിറക്കി മൈക്രോസോഫ്റ്റ്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ്, കണ്‍ട്രോള്‍ നെറ്റ്, സ്‌റ്റേബിള്‍ ഡിഫ്യൂഷന്‍ പോലുള്ള വിഷ്വല്‍ ഫൗണ്ടേഷന്‍ മോഡലുകളെ ചാറ്റ് ജിപിടിയുമായി സംയോജിപ്പിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി ചാറ്റ് ജിപിടിയ്ക്ക് ചിത്രങ്ങളും തിരിച്ചറിയാനും നിര്‍മിക്കാനും സാധിക്കും.
ചിത്രങ്ങള്‍ തിരിച്ചറിയാനും നിര്‍മിക്കാനും കഴിവുള്ള വിവിധ വിഷ്വല്‍ ഫൗണ്ടേഷന്‍ മോഡലുകളുടെ പിന്തുണയോടെയാണ് ഇപ്പോള്‍ വിഷ്വല്‍ ചാറ്റ് ജിപിടി ഒരുക്കിയിരിക്കുന്നത്. ഇതുവഴി ചിത്രങ്ങളിലൂടെയും ചാറ്റ്ജിപിടിയുമായി സംവദിക്കാന്‍ സാധിക്കും. അതായത് എഴുതി അയക്കുക മാത്രമല്ല ചിത്രങ്ങള്‍ നല്‍കിയാലും അത് തിരിച്ചറിയാന്‍ ചാറ്റ് ജിപിടിയ്ക്ക് സാധിക്കും.
സാധാരണ നിലയില്‍ വെറും ഭാഷ കൈകാര്യം ചെയ്യാന്‍ മാത്രമാണ് ചാറ്റ് ജിപിടിയ്ക്ക് സാധിക്കുക. എഴുതി നല്‍കുന്ന നിര്‍ദേശങ്ങള്‍ തിരിച്ചറിയാനും അവ മനസിലാക്കി മറുപടി നല്‍കാനും ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.
ചിത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാനും ചിത്രങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വരുത്താനും വിഷ്വല്‍ ചാറ്റ് ജിപിടിയോട് ആവശ്യപ്പെടാം. നിലവില്‍ ഇതിന്റെ ഡെമോ പതിപ്പ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് ഗിറ്റ്ഹബ് പേജ് വഴി ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്.