മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍


ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി തുടങ്ങി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. കമ്പനിയുടെ മാനദണ്ഡങ്ങൾ പ്രകാരം മിനിമം പ്രകടനം കാഴ്ചവെയ്ക്കാത്തവരെ കൂട്ടത്തോടെ പിരിച്ചിവിട്ടു തുടങ്ങിയെന്നാണ് വിവരം. പുതിയ നീക്കം മൂലം കൂടുതലാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോകുന്ന സമയത്ത് നല്‍കുന്ന മറ്റു ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്.
മൈക്രോസോഫ്റ്റിന്റെ വിവിധ വിഭാഗങ്ങളിലെ കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായാണ് ഈ നടപടി. പിരിച്ചുവിടപ്പെട്ടവര്‍ ഭാവിയില്‍ വീണ്ടും മൈക്രോസോഫ്റ്റില്‍ത്തന്നെ ജോലിക്ക് അപേക്ഷിച്ചാല്‍ അവരുടെ മുന്‍പ്രകടനങ്ങള്‍ വിലയിരുത്തിയാകും നിയമനം. ജോലിയില്‍ മിനിമം പ്രകടനനിലവാരം കാഴ്ച്ച വെക്കാത്തതിനാൽ കമ്പനിയില്‍നിന്ന് വിട്ടയക്കുകയാണെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ കത്ത് കിട്ടിയവരെയെല്ലാം അടിയന്തരമായി ജോലിയില്‍ നിന്ന് നീക്കിയിരിക്കുകയാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.