ഡാറ്റാ സെൻ്ററുകളിൽ 80 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിട്ട് മൈക്രോസോഫ്റ്റ്
Jan 4, 2025, 18:45 IST
ഡാറ്റാ സെൻ്ററുകൾ വികസിപ്പിക്കുന്നതിനായി 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 80 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിട്ട് മൈക്രോസോഫ്റ്റ്. ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി പദ്ധതിയുടെ വിവരം അറിയിച്ചത്.
അതുപോലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) മോഡലുകളെ പരിശീലിപ്പിക്കുന്നതിനും എഐ, ക്ലൗഡ് അധിഷ്‌ഠിത ആപ്ലിക്കേഷനുകൾ വിന്യസിക്കുന്നതിനുമാണ് ഈ പദ്ധതി. മൈക്രോസോഫ്റ്റ് അതിൻ്റെ AI ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനും, ഡാറ്റാ സെൻ്റർ നെറ്റ്‌വർക്ക് വിശാലമാക്കുന്നതിനും കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തുന്നുണ്ട്.
അതേസമയം മൈക്രോസോഫ്റ്റിൻ്റെ 80 ബില്യൺ ഡോളർ നിക്ഷേപത്തിൽ പകുതിയിലധികവും അമേരിക്കയിലായിരിക്കുമെന്ന് വൈസ് ചെയറും പ്രസിഡൻ്റുമായ ബ്രാഡ് സ്മിത്ത് പറഞ്ഞു.