മനുഷ്യര്‍ ചെയ്യുന്ന ജോലി ഇനി കൂടുതല്‍ എളുപ്പം: ‘ജെമിനി 3 ഡീപ് തിങ്ക്’ റീസണിംഗ് മോഡല്‍ അവതരിപ്പിച്ച് ഗൂഗിള്‍
‘ജെമിനി 3 ഡീപ് തിങ്ക്’ എന്ന പുതിയ റീസണിംഗ് മോഡല്‍ അവതരിപ്പിച്ച് ഗൂഗിള്‍ കമ്പനി. ആഴത്തിലുള്ള അനലിറ്റിക്കല്‍, മള്‍ട്ടി സ്റ്റെപ്പ് റീസണിങ് ജോലികള്‍ എന്നിവ കൂടുതല്‍ കൃത്യതയോടെ നിര്‍വഹിക്കാൻ ജെമിനി 3യ്ക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
അതിവിദഗ്ധരായിട്ടുള്ള മനുഷ്യര്‍ ചെയ്യുന്ന ജോലി ഇനി ജെമിനി ഡീപ് തിങ്ക് ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓപ്പണ്‍ എഐ വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ജെമിനി 3 ഡീപ് തിങ്ക് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
tRootC1469263">
ഒരസമയം നിരവധി റീസണിംഗ് ജോലി ചെയ്യുകയും ഒന്നിലേറെ റെസ്പോണ്‍സുകള്‍ നല്‍കുകയും ചെയ്യുന്നു. ഇതുവരെ നിര്‍മിച്ചതില്‍ വെച്ച് മികച്ച റീസണിംഗ് സിസ്റ്റമാണ് ഡീപ് തിങ്ക് എന്നാണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്. സബ്സ്ക്രിപ്ഷൻ എടുക്കുന്നവര്‍ക്ക് ജെമിനി 3 പ്രോ സെലക്ട് ചെയ്താല്‍ മതിയാകും. ലളിതമായ ചോദ്യങ്ങള്‍ മുതല്‍ അതിസാങ്കേതിക പ്രശ്നങ്ങള്‍ക്ക് വരെ ഉത്തരങ്ങള്‍ ലഭിക്കും.
.jpg)

