ഫാസ്റ്റ്ട്രാക്ക് പാര്‍ട്ടി വാച്ച് ശേഖരമായ ഒപ്യുലൻസ് കളക്ഷൻ വിപണിയിലിറക്കി
കൊച്ചി : യൂത്ത് വാച്ച് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് പുതിയ പാർട്ടി വാച്ച് ശേഖരമായ ഒപ്യുലൻസ് കളക്ഷൻ പുറത്തിറക്കി. ആഘോഷരാവുകള്‍ കൂടുതല്‍ നേരത്തേക്ക് നിലനിര്‍ത്തി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടുള്ളവയാണ് ഈ വാച്ച് ശേഖരം.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അനുയോജ്യമായ തരത്തിലുള്ള നിരവധി സ്റ്റൈലുകളിലുള്ള വാച്ചുകള്‍ ഈ ശേഖരത്തില്‍ ലഭ്യമാണ്. പുരുഷന്‍മാര്‍ക്കുള്ള ഫാസ്റ്റ്ട്രാക്കിന്‍റെ ആദ്യ സണ്‍-മൂണ്‍ ക്രോണോഗ്രാഫോടുകൂടിയ വാച്ചും ഒപ്യുലൻസ് ശേഖരത്തിന്‍റെ ഭാഗമാണ്. പകലില്‍ നിന്നും രാത്രിയിലേക്കുള്ള മാറ്റത്തെ അനായാസമായി കൈകാര്യം ചെയ്യാന്‍ ഉപഭോക്താവിനെ സഹായിക്കുന്നു എന്നതാണ് ഈ വാച്ചിന്‍റെ പ്രത്യേകത.
ബ്രേസ്‌ലറ്റ് ശൈലിയിലുള്ള വാച്ചുകളാണ് ഒപ്യുലൻസ് കളക്ഷനിൽ സ്ത്രീകള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. പാര്‍ട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായവയാണ് ഈ വാച്ചുകള്‍.തങ്ങളുടെ ആഘോഷ നേരങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നവർക്കായുള്ള ഒപ്യുലൻസ് കളക്ഷനിലെ വാച്ചുകള്‍ 5795 രൂപ മുതൽ ലഭ്യമാണ്. ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിൽ നിന്നോ ഫാസ്റ്റ്ട്രാക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഓൺലൈനായോ ടൈറ്റൻ വേൾഡ് സ്റ്റോറുകളിൽ നിന്നോ മറ്റ് അംഗീകൃത ഡീലർമാരിൽ നിന്നോ ഒപ്യുലൻസ് ശേഖരത്തിലെ വാച്ചുകൾ വാങ്ങാൻ സാധിക്കും.
പകൽ നേരത്ത് നിന്നും രാത്രിയിലേക്കുള്ള മാറ്റത്തെ അനായാസമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന തരത്തിൽ രണ്ടു നേരങ്ങളിലെ ആഘോഷങ്ങള്‍ക്കും അനുയോജ്യമായ വാച്ച് ശേഖരമാണ് ഫാസ്റ്റ്ട്രാക്കിന്‍റെ ഒപ്യുലൻസ് കളക്ഷനിള്ളതെന്ന് ഫാസ്റ്റ്ട്രാക്ക് മാർക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു.