ഡിജിറ്റൽ ചട്ട ലംഘനം നടത്തിയെന്ന കാരണത്താൽ ‘എക്സി’ന് 12 കോടി യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

 digital payments
 digital payments

ഇലോൺ മസ്കിന് പണി കൊടുത്ത് യൂറോപ്യൻ യൂണിയൻ. മസ്കിന്റെ ഉടമസ്ഥതയിലുള്ള ‘എക്സി’ന് ഡിജിറ്റൽ ചട്ടം ലംഘിച്ചെന്ന കാരണത്താൽ യൂറോപ്യൻ യൂണിയൻ വെള്ളിയാഴ്ച 12 കോടി യൂറോയാണ് പിഴയിട്ടത്. യൂറോപ്യൻ കമ്മീഷൻ പുതുതായി കൊണ്ടുവന്ന ഡിജിറ്റൽ സേവന നിയമം പ്രകാരമാണ് പിഴ ചുമത്തിയത്.

tRootC1469263">

‘വെരിഫൈഡ്’ അക്കൗണ്ടുകൾക്ക് ആധികാരികത ഉറപ്പാക്കിയില്ല എന്നതാണ് പ്രധാന കാരണം. വ്യക്തി, ബ്രാൻഡ്, കമ്പനി, സംഘടന തുടങ്ങിയ എക്സ് അക്കൗണ്ടുകൾ ആധികാരികമാണെന്ന് ഉറപ്പിക്കുന്നതിനായി ‘എക്സ്’ ഉപയോഗിക്കുന്ന നീല ശരിയടയാളം ഉൾപ്പെടെയുള്ളവ കമ്മീഷന്റെ സുതാര്യതാ ചട്ടങ്ങൾക്ക് അനുസരിച്ചല്ല എന്നതാണ് കണ്ടെത്തൽ. ആരാണ് അക്കൗണ്ടിന്റെ ഉടമ എന്ന് കൃത്യമായി പരിശോധിക്കാതെ പണം നൽകുന്ന ആർക്കും അക്കൗണ്ട് വെരിഫൈഡ് ആക്കി നൽകുന്നു എന്നതും പിഴ ചുമത്തുന്നതിനുള്ള കാരണമായി യൂറോപ്യൻ യൂണിയൻ കണ്ടെത്തി.

2022-ൽ ‘ട്വിറ്റർ’ കമ്പനി ഇലോൺ മസ്‌ക് ഏറ്റെടുത്ത ശേഷം ‘നീല ശരിയടയാളം’ നൽകുന്ന പ്രക്രിയയിൽ വരുത്തിയ മാറ്റങ്ങളാണ് ഇപ്പോൾ വിനയായത്.

Tags