'ഭൂമിയിൽ തിരിച്ചെത്തിയാൽ ഉടൻ പിസ്സ കഴിക്കണം' ; ബഹിരാകാശത്ത് നിന്ന് ആഗ്രഹം പങ്കുവെച്ച് സുനിത വില്യംസ്


ന്യൂഡൽഹി: ഭൂമിയിൽ മടങ്ങിയെത്തിയാൽ ഉടൻ പിസ്സ കഴിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ‘അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജീവിതം’ എന്ന വിഷയത്തിൽ അമേരിക്കൻ കോസ്റ്റ് ഗാർഡ് അക്കാദമിയിലെ കേഡറ്റ്സുമായി സംസാരിക്കവെയായിരുന്നു ഐ.എസ്.എസ് കമാൻഡറായ സുനിത വില്യംസ് ഇക്കാര്യം പറഞ്ഞത്.
മടങ്ങിവരവ് അനിശ്ചിതത്വത്തിലായതിനെ തുടർന്ന് സുനിത വില്യംസ് ഇപ്പോഴും ബഹിരാകാശ നിലയത്തിൽ തന്നെ തുടരുകയാണ്.
‘ശാരീരികമായി അധ്വാനിക്കുന്നില്ലെങ്കിലും മാനസികമായ ചിന്തകൾക്കും പ്രവൃത്തികൾക്കും ഒരുപാട് ഊർജം വേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ വീട്ടിലെത്തിയാൽ ഒരുപാട് ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവിടെ കിട്ടാത്ത പല നല്ല സാധനങ്ങളും അവിടെ കിട്ടും. അവിടെ എത്തിയാൽ ഉടൻ പിസ്സ കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. ഭൂമിയുടെ ഗുരുത്വാകർഷണബലം മനുഷ്യന്റെ പരിണാമത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഭാരമില്ലാത്ത ഭൂമിയുടെ ഭ്രമണപഥത്തിൽ മനുഷ്യ ശരീരത്തിലെ ദ്രാവകങ്ങൾ പുനഃർവിതരണം ചെയ്യപ്പെടുന്നു.'