പ്രിയപ്പെട്ട ആര്‍ക്കെങ്കിലും റീചാര്‍ജ് ചെയ്‌ത് നല്‍കിയാല്‍ ഡിസ്‌കൗണ്ട്! കലക്കന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

പ്രിയപ്പെട്ട ആര്‍ക്കെങ്കിലും റീചാര്‍ജ് ചെയ്‌ത് നല്‍കിയാല്‍ ഡിസ്‌കൗണ്ട്! കലക്കന്‍ ഓഫറുമായി ബിഎസ്എന്‍എല്‍
bsnl
bsnl


ദില്ലി: ടെലികോം രംഗത്ത് പ്രതാപം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്ന പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ പുത്തന്‍ റീചാര്‍ജ് ഓഫര്‍ പ്രഖ്യാപിച്ചു. നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള ആര്‍ക്കെങ്കിലും ബിഎസ്എന്‍എല്ലിന്‍റെ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി 199 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്‌ത് നല്‍കിയാല്‍ 2.5 ശതമാനം ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് നല്‍കുമെന്നാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ പ്രഖ്യാപനം. ഇങ്ങനെ എത്രവട്ടം റീചാര്‍ജ് ചെയ്‌താലും ഈ ആനുകൂല്യം ലഭിക്കും. നവംബര്‍ 18 വരെ ഈ റീചാര്‍ജ് ഓഫര്‍ ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ അറിയിച്ചു.
ബിഎസ്എന്‍എല്‍ വക മറ്റൊരു റീചാര്‍ജ് പ്ലാനും

tRootC1469263">

ദീപാവലി സമ്മാനമായി ഒരു രൂപ മാത്രം വിലയുള്ള ഈ പ്രമോഷണൽ പ്ലാൻ പുതിയ വരിക്കാർക്ക് ബിഎസ്എന്‍എല്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പരിധിയില്ലാത്ത വോയ്‌സ് കോളുകൾ (ലോക്കൽ/എസ്‌ടിഡി), പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 30 ദിവസം വാലിഡിറ്റിയുള്ള ഈ ഓഫറില്‍ ഉൾപ്പെടുന്നു. നവംബർ 15 വരെ ഈ ഓഫർ ലഭ്യമാണ് എന്നിരിക്കേയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് മറ്റൊരു പ്ലാന്‍ കൂടി അവതരിപ്പിച്ചിരിക്കുന്നത്. മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യം (എംഎൻപി) ഉപയോഗിച്ച് ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ ചേരുന്നവർ ഉൾപ്പെടെയുള്ള പുതിയ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാകും. 4ജി വിന്യാസത്തോടെ കൂടുതലായി ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുന്നത് പ്രകടമാണ്. 2025 സെപ്റ്റംബര്‍ മാസം ബിഎസ്എന്‍എല്‍ 524,014 പുതിയ വരിക്കാരെ നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ത്തിരുന്നു.

Tags