കിടിലൻ എ ഐ ഫീച്ചറുകൾ; മോട്ടോറോള റേസർ60 ഇന്ത്യയിൽ എത്തി

motorola
motorola

മോട്ടോറോളയുടെ റേസർ 60 ഫോൾഡബിൾ സ്മാർട്‌ഫോൺ ഇന്ത്യൻ വിപണിയിലെത്തി. കഴി‍‍‍ഞ്ഞ ബുധനാഴ്ചയാണ് ഫോൺ അവതരിപ്പിച്ചത്.
6.9 ഇഞ്ച് 120 ഹെർട്‌സ് പിഒ എൽഇഡി സ്‌ക്രീനും 3.6 ഇഞ്ച് പിഒഎൽഇഡി കവർ സ്‌ക്രീനും ഫോണിനുണ്ട്. അഞ്ച് ലക്ഷത്തിലേറെ തവണ ഫ്‌ളിപ് ടെസ്റ്റ് ചെയ്ത ഫോൺ ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഐപി 48 ഡസ്റ്റ് വാട്ടർ റെസിസ്റ്റൻസും ഫോണിനുണ്ട്. 

tRootC1469263">

മീഡിയാ ടെക്കിന്റെ മിഡ്‌റേഞ്ച് പ്രൊസസർ ചിപ്പ്‌സെറ്റായ ഡൈമെൻസിറ്റി 7400 എക്‌സ് ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. മോട്ടോ എഐ ഫീച്ചറുകളും ഫോണിൽ ലഭ്യമാണ്. ഡ്യുവൽ ക്യാമറയാണ് ഫോണിൽ. 50 എംപി പ്രൈമറി സെൻസറിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യമുണ്ട്. സെൽഫിയ്ക്കായി 32 എംപി ക്യാമറയും നൽകിയിരിക്കുന്നു. 4500 എംഎഎച്ച് ബാറ്ററിയിൽ 30 വാട്ട് വയേർഡ് ചാർജിങും 15 വാട്ട് വയർലെസ് ചാർജിങ് സൗകര്യവുമുണ്ട്.
 

Tags