ചൊവ്വാഗ്രഹത്തില്‍ ദുരൂഹ വാതില്‍ കണ്ടെത്തി ; ഏലിയന്‍ സങ്കേതത്തിലേക്കുള്ള വഴിയെന്ന് അഭ്യൂഹം
aeliyan

ചൊവ്വാഗ്രഹത്തില്‍ ദുരൂഹ വാതില്‍ കണ്ടെത്തി.മലയിലേക്ക് വെട്ടിയുണ്ടാക്കിയ തുരങ്കം പോലൊരു കവാടമാണ് നാസയുടെ ക്യൂരിയോസിറ്റി റോവര്‍ അയച്ച ഒരു ചിത്രത്തിലുള്ളത്. മലയിലേക്ക് വെട്ടിയുണ്ടാക്കിയ തുരങ്കത്തെ അനുസ്മരിപ്പിക്കുന്ന ഒരു കവാടത്തിന്റെ ചിത്രമാണ് ഇത്.

ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ഇത് അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്കു തുറക്കുന്ന കവാടമാണെന്ന നിലയില്‍ അഭ്യൂഹം പ്രചരിച്ചുതുടങ്ങി. ഭൂമിയിലെ ആദിമ ഗുഹാവാസ വ്യവസ്ഥകളില്‍ മനുഷ്യര്‍ പാറക്കെട്ടുകള്‍ തുരന്നുണ്ടാക്കിയതു പോലൊരു കവാടമാണ് ഇതെന്നുള്ളത് സംശയം വര്‍ധിപ്പിക്കുന്നു.

ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. നേരത്തെ ചൈനയില്‍ ഇറങ്ങിയ ചൈനയുടെ യുടു 2 റോവര്‍ ക്യൂബ് ആകൃതിയുള്ള ഏതോ വസ്തുവിന്റെ ചിത്രം പകര്‍ത്തിയിരുന്നു. ചന്ദ്രനിലെ വീട് എന്ന നിലയില്‍ ഈ ചിത്രം അന്യഗ്രഹജീവി സിദ്ധാന്തക്കാര്‍ക്കിടയില്‍ പ്രശസ്തമായി. ഇതൊരു പാറക്കെട്ടാണെന്നു പിന്നീട് തെളിഞ്ഞു. ഇതുപോലെ ഈ ചിത്രത്തിനും മാറ്റം സംഭവിച്ചേക്കാമെന്നും നിരീക്ഷകര്‍ പറയുന്നു.

ഇതെക്കുറിച്ച്‌ കൃത്യമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ചിലപ്പോള്‍ ഇതു പാറയിടുക്കിലുണ്ടായ ഏതെങ്കിലും തരം ഘടനാവ്യത്യാസമാകാമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ചൊവ്വയിലും ഭൂമിയിലെ പോലെ പ്രകമ്പനങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള വലിയൊരു പ്രകമ്ബനം കഴിഞ്ഞ മെയ്‌ നാലിനു സംഭവിച്ചിരുന്നു.

ഇത്തരം കമ്പനങ്ങളുടെ ഭാഗമായി പാറക്കെട്ടുകളിലും മറ്റും പിളര്‍പ്പുകളും അകന്നുമാറലുകളും ഉണ്ടാകാം. ഇത്തരത്തിലുണ്ടായ ഒരു ഘടനയാകാം ഇതെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു. ചൊവ്വയിലെ ഗ്രീന്‍ഹ്യൂ പെഡിമെന്റെ എന്ന മേഖലയില്‍ നിന്നാണ് ഈ ദുരൂഹ കവാടത്തിന്റെ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

Share this story