പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി യൂട്യൂബ്
YouTube

ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുകയാണ് യൂട്യൂബ്. പിഞ്ച് ടു സൂം എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് യൂട്യൂബ് വിഡിയോയിലെ ഒരു ഭാഗം എട്ടു മടങ്ങ് വരെ സൂം ചെയ്യാനാകും. 

ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈല്‍ ആപ്പിലാണ് പരീക്ഷണാര്‍ത്ഥം ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. യൂട്യൂബിന്റെ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ് പുതിയ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. സെപ്തംബര്‍ ഒന്നു വരെ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. 

ഒന്നിനു ശേഷം ഉപയോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കുക. വരും ആഴ്ചകളില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ കൂടുതല്‍ യൂട്യൂബ് വിഡിയോകളിലേക്ക് വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.

മൂന്ന് മാസത്തേക്ക് പ്രീമിയത്തിന്റെ സൗജന്യ ട്രയല്‍ ലഭിക്കും. അതുകൊണ്ട് താല്പര്യമുള്ളവര്‍ക്ക് ഫ്രീ അക്കൗണ്ട് സൃഷ്ടിച്ച് പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാകും. പ്രതിമാസം 129 രൂപയാണ് സബ്സ്ക്രിപ്ഷന്‍ തുക. യൂട്യൂബ് മ്യൂസിക്ക് പ്രീമിയത്തിലേക്ക് ഉള്ള ആക്സസും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 

പ്രതിമാസ ഫാമിലി പ്ലാനും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഫാമിലി പ്ലാനില്‍ അഞ്ച് അംഗങ്ങളെ കൂടി നമുക്ക് ചേര്‍ക്കാനാകും കഴിഞ്ഞ മാസമാണ് ഐഫോണുകളിലും ഐപാഡിലുമുള്ള എല്ലാ യൂട്യൂബ് സബ്‌സ്‌ക്രൈബർമാർക്കുമായി ആപ്പ് പിക്ചർ-ഇൻ-പിക്ചർ (PiP) മോഡ് പുറത്തിറക്കിയത്. 

പിഞ്ച് ടു സൂം ഫീച്ചര്‍ പരീക്ഷിക്കുന്നതിന് മുന്‍പ് പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ ആപ്പിന്റെ സെറ്റിങ്‌സ് മെനു ഓപ്പണ്‍ ചെയ്യണം. അതില്‍ 'ട്രൈ ന്യൂ ഫീച്ചേഴ്‌സ്' എന്നൊരു ഓപ്ഷന്‍ കാണാനാകും. പിഞ്ച് ടു സൂം മാത്രമാണ് പരീക്ഷണാര്‍ഥം ലഭിച്ചിരിക്കുന്ന ഫീച്ചര്‍. ഫീച്ചര്‍ എനേബിൾ ചെയ്ത ശേഷവും വിഡിയോ സൂം ചെയ്യാനായില്ലെന്ന പരാതി പറയുന്ന ഉപയോക്താക്കളുമുണ്ട്.

Share this story