ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യയിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

iuytgfdkjh

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ   ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യയിൽ  ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.  നൂതന ഡിജിറ്റൽ സാങ്കേതിക വിദ്യയായ  ‘ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം  പരിവർത്തനത്തിലൂടെ നഗര പരിപാലനം’ എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

എൻവയോൺമെന്റൽ  സിസ്റ്റം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അർബൻ പ്രീ സെയിൽസ് മേധാവി ഡോ.റുമ ചക്രബർത്തി ശുക്ല ശില്പശാലയുടെ ഉദ്‌ഘാടനം നിർവഹിച്ചു.  ഭൂമി നിരീക്ഷണവും വിശകലനവും രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്നത് എങ്ങനെ എന്ന് വിശദീകരിച്ചുകൊണ്ടാണ് ശ്രീമതി റോമാ ശുക്ല ആരംഭിച്ചത്. അനൗദ്യോഗിക കണക്കുകൾ അനുസരിച്ചു ജനസംഖ്യയിൽ ഭാരതം ഒന്നാമതായി തീർന്നിരിക്കുന്നു. എന്നാൽ അതിൽ നാം ശ്രദ്ധിക്കേണ്ടതും അനുകൂലമായും മനസിലാക്കേണ്ടത്  യുവതയുടെ എണ്ണം കൊണ്ട് രാജ്യം കൂടുതൽ ചെറുപ്പമായി തീർന്നിരിക്കുന്നു എന്നതാണ്. നൂതന സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുവാനും  ഉപയോഗപ്പെടുത്തുവാനും ഏതൊരു രാജ്യത്തെക്കാളും മാനവ വിഭവശേഷിയുള്ള രാജ്യമായി ഭാരതം മാറിക്കഴിഞ്ഞു.  

ആദിമ കാലത്തു മനുഷ്യൻ പുഴയോരങ്ങളിൽ താമസം ആരംഭിച്ചു. സൗകര്യാനുസരണം വഴികൾ  കൂടുതലുള്ളതും എത്തിപ്പെടുവാൻ  സാധിക്കുന്നതുമായ   സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ചു.  സൈബർ ഇടങ്ങൾ തേടിയുള്ള യാത്രയിലാണ് ഇന്ന് മനുഷ്യർ. അതിവേഗം വിവര വിശകലനം നടത്തി സ്വന്തം സംരഭങ്ങൾ വിജയിപ്പിക്കുവാൻ ഭൂമി സംബന്ധ വിഷയങ്ങളാണ്  മനുഷ്യർ ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത്.  കേന്ദ്ര സർക്കാരിന്റെ ജിയോ സ്പേഷ്യൽ പോളിസിയെ ക്കുറിച്ചുള്ള വിശദ വിവരണവും  നൽകി കൊണ്ടാണ് ശ്രീമതി ശുക്ല ശില്പശാലയുടെ ഉദ്‌ഘാടനം നിർവഹിച്ചത്.  

ഡിജിറ്റൽ യൂണിവേഴ്സിറ്റി ജി ഐ എസ് വിഭാഗം മേധാവി പ്രൊഫസർ ടി രാധാകൃഷ്ണൻ, ഊരാളുങ്കൽ ടെക് സൊല്യൂഷൻ ജി ഐ എസ് മേധാവി ശ്രീ ജയിക് ജേക്കബ്,  എന്നിവർ ശിൽപ്പശാലയിൽ ക്‌ളാസ്സുകൾ നയിച്ചു. എൻ സി ഇ എസ് എസ് റിട്ടയേർഡ് സയന്റിസ്റ്റ് ശ്രീ ബി കെ ജയപ്രസാദ് ശില്പശാലക്കു ആശംസകൾ നൽകി.   ഐ ഐ ഐ സി ഡയറക്ടർ പ്രൊഫസർ ഡോ. സുനിൽകുമാർ ബി സ്വാഗതവും, ഡെപ്യൂട്ടി ഡയറക്ടർ ശ്രീ കെ രാഘവൻ നന്ദിയും അർപ്പിച്ചു സംസാരിച്ചു. കൊല്ലം,തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറ്റി അൻപതോളം വിദ്യാർത്ഥികളാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്.

Share this story