ട്വൻ്റി 20 ലോകകപ്പ് ആഘോഷം: നീലക്കടലായി മുംബൈ, ആരാധക ലക്ഷങ്ങളെ അഭിവാദ്യം ചെയ്ത് ടീം ഇന്ത്യ

india team 20-20

മുംബൈയിൽ നടന്ന ഇന്ത്യയുടെ ട്വൻ്റി 20 ലോകകപ്പ് ആഘോഷങ്ങളിൽ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും സീനിയർ ബാറ്റർ വിരാട് കോഹ്‌ലിയും ആവേശ തിമിർപ്പിലായിരുന്നു. മറൈൻ ഡ്രൈവിൽ നടന്ന ഓപ്പൺ ബസ് പരേഡിനിടെ, ദ്രാവിഡ്   വിരാട് കോഹ്‌ലിയ്‌ക്കൊപ്പം കാണികളോട് ഇടപഴകിക്കൊണ്ട് വിജയം ആഘോഷിച്ചു.

ഇന്ത്യൻ ടീം ബസിന് ചുറ്റും ആരാധകർ തടിച്ചുകൂടിയപ്പോൾ ദ്രാവിഡും കോലിയും ആവേശത്തിനൊപ്പം ചേർന്നു. വ്യാഴാഴ്ച രാവിലെ ന്യൂഡൽഹിയിൽ ലാൻഡ് ചെയ്ത ടീം പിന്നീട് മുംബൈയിലേക്ക് പറക്കുകയായിരുന്നു. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആഘോഷങ്ങൾക്കായി മുംബൈയിലേക്ക് പുറപ്പെട്ടത്.


വൈകുന്നേരം 5 മണിക്ക് തുറന്ന ബസിലുള്ള പരേഡ് ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ടീമിൻ്റെ വിമാനം അൽപ്പം വൈകിയതിനാൽ തിരക്കേറിയ വിമാനത്താവളത്തിൽ നിന്ന് താരങ്ങൾക്ക് പുറത്തിറങ്ങാൻ ഏറെ സമയമെടുത്തു. ഇതേ മറൈൻ ഡ്രൈവ് ആരാധകരെക്കൊണ്ട് നിറഞ്ഞു. ആരാധക ലക്ഷങ്ങളുടെ ആശീർവാദം ഏറ്റുവാങ്ങി ഇന്ത്യയുടെ ബസ് പതുക്കെ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് നീങ്ങി.

Tags