കോപ്പാ അമേരിക്കയിൽ അർജന്റീന- കൊളംബിയ ഫൈനൽ കളറാക്കാൻ ഷക്കീറയുടെ സംഗീത നൃത്ത അവതരണം

shakera

കോപ്പാ അമേരിക്കയിൽ അർജന്റീന- കൊളംബിയ ഫൈനൽ കളറാക്കാൻ ഷക്കീറയുടെ സംഗീത നൃത്ത അവതരണം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ജൂലൈ 14ന് ഫ്ലോറിഡയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് കൊളംബിയൻ സംഗീതജ്ഞയുടെ പരിപാടി സംഘാടകർ ഒരുക്കിയിരിക്കുന്നത്.

കോപ്പ അമേരിക്ക 2024 ഫൈനൽ അവിസ്മരണീയമായമാക്കുന്ന ഷക്കീറ പ്രശസ്ത കൊളംബിയൻ സംഗീതജ്ഞയും മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവുമാണ്. 54,000-ത്തിലധികം ആരാധകരെയാണ് വേദിയിൽ അധികൃതർ പ്രതീക്ഷിക്കുന്നത്. 2010 ദക്ഷിണ ആഫ്രിക്കൻ ലോക കപ്പിലെ ഷക്കീറയുടെ” വക്കാ വക്കാ ദിസ്‌ ടൈം ഫോർ ആഫ്രിക്ക എക്കാലത്തെയും മികച്ച സംഗീത ആവിഷ്കാരങ്ങളിൽ ഒന്നാണ്.

Tags