സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും.

google news
sanjusamson


തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നതിനാല്‍ 11ന് അരുണാചല്‍പ്രദേശിനെതിരായ കേരളത്തിന്റെ ആദ്യ മത്സരത്തില്‍ കളിക്കാനാവില്ല. 11നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം. സഞ്ജുവിന്റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാകും ആദ്യ മത്സരത്തില്‍ കേരളത്തെ നയിക്കുക.

രോഹന്‍ കുന്നുമേല്‍, വിഷ്ണു വിനോദ്, ഷോണ്‍ റോജര്‍, അബ്ദുള്‍ ബാസിത്, മുഹ്‌മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, കൃഷ്ണപ്രസാദ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എന്‍ പി ബേസില്‍, എഫ് ഫനൂസ്, കെ എം ആസിഫ്, സച്ചിന്‍.എസ് എന്നിവരാണ് 17 അംഗ ടീമിലുള്ളത്. മുന്‍ ഇന്ത്യന്‍ താരം  ടിനു യോഹന്നനാണ് കേരളത്തിന്റെ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച ജലജ് സക്‌സേന ഇത്തവണ ടീമിലില്ല.


ഈ മാസം 11 മുതലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റ് തുങ്ങുന്നത്. 11ന് അരുണാചല്‍പ്രദേശിനെതിരെ ആണ് കേരളത്തിന്റെ ആദ്യ മത്സരം. 12ന് മൊഹാലിയില്‍ കേരളം കരുത്തരായ കര്‍ണാടകയെ നേരിടും. 16ന് സര്‍വീസസിനെയും 18ന് മഹാരാഷ്ട്രയെയും 22ന് മേഘാലയയെും കേരളം നേരിടും.

30ന് പ്രാഥമിക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും അടുത്തമാസം ഒന്നിിന് ആദ്യ ക്വാര്‍ട്ടര്‍ മത്സരങ്ങളും ആരംഭിക്കും. അടുത്ത മാസം മൂന്നിനാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഫൈനല്‍ നവംബര്‍ അഞ്ചിന് നടക്കും.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം: Sanju Viswanadh Samosn( Captain ),Rohan S Kunnummal,Vishnu Vinod, Shoun Roger,Sachin Baby ( Vice Captain ),Abdul Basit,krishna Prasad, Mohammed Azharudeen M, Sijomon Joseph,Midhun. S,Vyshak Chandran,Manu Krishnan,Basil Thampi,Basil NP,Fanoos F,Asif KM,Sachin. S.

Tags