രോഹിത് ശര്‍മ അവസാന ടെസ്റ്റ് മത്സരവും കളിച്ചു കഴിഞ്ഞു : സുനില്‍ ഗവാസ്‌കര്‍

sunil
sunil

മെല്‍ബണില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ അവസാന ടെസ്റ്റ് മത്സരവും കളിച്ചു കഴിഞ്ഞെന്ന് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. സിഡ്‌നി ടെസ്റ്റില്‍ നിന്ന് വിരമിക്കാൻ തീരുമാനിച്ചതിലൂടെ രോഹിത് തന്റെ ടെസ്റ്റ് കരിയറിന് വിരാമം കുറിക്കുകയാണ് ചെയ്യുന്നതെന്ന് ഗാവസ്‌കർ പറഞ്ഞു. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും ആ പദ്ധതിയില്‍ രോഹിത് ഇല്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ബോർഡർ ഗവാസ്കർ ട്രോഫി അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനം ലഞ്ചിന്‌ പിരിഞ്ഞ ഇടവേളയില്‍ സംസാരിക്കവേയായിരുന്നു ഗാവസ്‌കറുടെ പ്രതികരണം. ‘ഈ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടാന്‍ സാധ്യതയില്ല’. എന്നെ സംബന്ധിച്ചിടത്തോളം മെല്‍ബണില്‍ രോഹിത് ശര്‍മ തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിച്ചെന്നാണ് തോന്നുന്നത്. ഗവാസ്‌കർ പറഞ്ഞു.

Tags