രോഹിതും കോഹ്ലിയും ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് കാര്യങ്ങള്‍ ചെയ്തു ; പുകഴ്ത്തി ഗൗതം ഗംഭീര്‍

gambhir

രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും ടി20 കരിയറിനെ പുകഴ്ത്തി മുന്‍ താരം ഗൗതം ഗംഭീര്‍. 2024 ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇരുവരും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും അഭിനന്ദിച്ച് ഗംഭീര്‍ രംഗത്തെത്തിയത്.

'ലോകകപ്പ് വിജയത്തോടെയാണ് രോഹിത്തും കോഹ്‌ലിയും വിരമിക്കുന്നത്. ഇതുവരെ എഴുതപ്പെട്ടിട്ടുള്ള ഏതൊരു തിരക്കഥയേക്കാളും മികച്ചതാണ് ഇരുവരുടെയും കരിയറുകള്‍. മികച്ച താരങ്ങളായ ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. രോഹിത്തിനും കോഹ്‌ലിക്കും എല്ലാ ആശംസകളും നേരുന്നു', പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു.

Tags