കോലിക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ

raveendra jadaje

വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും. ടി20 ലോകകപ്പ് ഫൈനലില്‍ കിരീട വിജയത്തിനു പിന്നാലെയാണ് താരത്തിന്റെയും വിരമിക്കല്‍ തീരുമാനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയ്ക്കായി കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ മുമ്പ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ജഡേജ, ഫീല്‍ഡിലെ അനിഷേധ്യ സാന്നിധ്യം കൂടിയായിരുന്നു.

Tags