സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മ്യാൻമറിൽ 6,000 തടവുകാരെ മോചിപ്പിച്ചു
Jan 4, 2025, 19:40 IST
മ്യാൻമാർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 6,000 തടവുകാരെ മോചിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. 180 വിദേശികൾ ഉൾപ്പെടെ 5,800-ലധികം തടവുകാരെ മോചിപ്പിക്കുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. രാജ്യം ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിൻ്റെ 77-ാം വർഷം ആഘോഷിക്കുമ്പോഴാണ് ഈ പ്രഖ്യാപനം.
അതുപോലെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 144 പേരുടെ ശിക്ഷ 15 വർഷമായി ഇളവ് ചെയ്യുമെന്നും ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 9,000 തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.