പാരിസ് ഒളിംപിക്‌സ്: പി വി സിന്ധുവും ശരത് കമലും ഇന്ത്യന്‍ പതാകയേന്തും

sindu

പാരിസ് ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ടേബിള്‍ ടെന്നീസ് താരം എ ശരത് കമലും ഇന്ത്യന്‍ പതാകയേന്തും. ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് ഷൂട്ടര്‍ ഗഗന്‍ നാരം?ഗ് ഇന്ത്യന്‍ ടീമിനെ നയിക്കും. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് പാരിസില്‍ ഒളിംപിക്‌സ് നടക്കുക.

ഇത്തവണത്തെ ഒളിംപിക്‌സില്‍ മെഡല്‍ നിലയില്‍ രണ്ടക്കം കടക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. കഴിഞ്ഞ തവണ ടോക്കിയോയില്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യന്‍ സംഘം ഏഴ് മെഡലുകള്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ?ഗെയിംസില്‍ ഇന്ത്യ 107 മെഡലുകള്‍ സ്വന്തമാക്കിയിരുന്നു.

Tags