തന്റെ മകന്റെ തോളില്‍ മകളാണ്, പിന്നില്‍ രാജ്യമാണ്, ഒപ്പം നില്‍ക്കുന്നത് സഹോദരനാണ് ; രോഹിത് ശര്‍മ്മയുടെ അമ്മയുടെ പോസ്റ്റ് വൈറല്‍

rohit sharma

വേള്‍ഡ് കപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ തരം?ഗമാണ്. ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ മാതാവ് പൂര്‍ണിമ ശര്‍മ്മയുടെ ഒരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സഹതാരം വിരാട് കോഹ്!ലിയ്‌ക്കൊപ്പം രോഹിത് ശര്‍മ്മ നില്‍ക്കുന്ന ഒരു ചിത്രമാണ് പൂര്‍ണിമ ശര്‍മ്മ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ മകന്റെ തോളില്‍ മകളാണ്. പിന്നില്‍ രാജ്യമാണ്. ഒപ്പം നില്‍ക്കുന്നത് സഹോദരനാണ് എന്ന് രോഹിത് ശര്‍മ്മയുടെ മാതാവ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് ഒരുമിച്ച് വിടപറഞ്ഞ രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്!ലിയുടെയും തീരുമാനത്തെ മനസില്ലാമനസോടെയാണ് ആരാധകര്‍ അംഗീകരിച്ചത്. 

Tags