പാരിസ് ഒളിംപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ മലയാളി വനിതകള്‍ ഇല്ല

olympics

 പാരിസ് ഒളിംപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ മലയാളി വനിതകള്‍ ഇല്ല. റാങ്കിംഗിന്റെ അടിസ്ഥാനത്തിലും ആരും പട്ടികയില്‍ ഇടം പിടിക്കാന്‍ സാധ്യത ഇല്ല. അവസാന യോഗ്യത മത്സരമായിരുന്ന നാഷണല്‍ ഇന്റര്‍ സ്‌റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും മലയാളി വനിതകള്‍ നിരാശപ്പെടുത്തി.

2020ല്‍ നടന്ന ടോക്കിയോ ഒളിപിംക്‌സിനും യോഗ്യത നേടാന്‍ മലയാളി വനിതകള്‍ക്ക് കഴിഞ്ഞിരുന്നില്ല. 11 മലയാളി താരങ്ങളാണ് ടോക്കിയോയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചത്. 2016ല്‍ നടന്ന റിയോ ഒളിംപിക്‌സിലാണ് കൂടുതല്‍ മലയാളികള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്. 11 മലയാളികള്‍ റിയോയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു.

Tags