ബംഗ്ലാദേശ് ക്രിക്കറ്റ്താരം മുഷറഫ് ഹുസൈന് അന്തരിച്ചു
Thu, 21 Apr 2022

ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഷ്റഫ് ഹുസൈന് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. 40 വയസായിരുന്നു. ബംഗ്ലാദേശിനായി 5 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 2016 ലാണ് രാജ്യത്തിനായി അവസാനം കളത്തിലിറങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കാഡുള്ള താരം ബംഗ്ലാദേശ് പ്രിമിയര്‍ ലീഗ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ആകുന്ന ആദ്യ സ്വദേശി താരം കൂടിയാണ്. 2013 ല്‍ ആയിരുന്നു ഇത്.