മെത്ത വിരിച്ചുള്ള പരിശീലനം ; പാക് താരങ്ങളെ കളിയാക്കി ആരാധകര്‍

pakistan

ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിട്ടും പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാറ്റമില്ലെന്നാണ് ആരാധകവിമര്‍ശനം. താരങ്ങള്‍ ഫീല്‍ഡിംഗ് പരിശീലനത്തിനായി ഗ്രൗണ്ടില്‍ മെത്ത വിരിച്ചതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതിനൊപ്പം ആരാധകരുടെ വിമര്‍ശനങ്ങളും ശക്തമായി ഉയരുന്നുണ്ട്.

പാകിസ്താന്‍ താരങ്ങള്‍ക്ക് ഫീല്‍ഡിംഗിനായി പ്രത്യേക സൗകര്യം ലഭിച്ചിരിക്കുന്നുവെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. താരങ്ങള്‍ സ്വയം കോമാളിയാകുകയാണെന്നും ഇതില്‍ അതിശയമില്ലെന്നും മറ്റൊരു ആരാധകന്‍ പ്രതികരിച്ചു. പാകിസ്താന്റെ അടുത്ത മത്സരത്തില്‍ ?ഗ്രൗണ്ടില്‍ ഇത്തരം മെത്തകള്‍ വിരിച്ചുതരാമെന്നും ആരാധകന്റെ പ്രതികരണമുണ്ട്.

മെത്തയില്‍ ചെയ്യുന്ന തകര്‍പ്പന്‍ ഫീല്‍ഡിം?ഗ് ?ഗ്രൗണ്ടില്‍ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് വേറൊരു ആരാധകന്റെ പ്രതികരണം. കുറച്ച് ബിരിയാണി കഴിച്ച ശേഷം കിടന്ന് ഉറങ്ങൂവെന്നും പാകിസ്താന്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനമുണ്ട്.

Tags