അയർലൻഡിനെതിരായ ട്വന്റി-20 പരമ്പര : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
har

അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. രാഹുൽ ത്രിപാഠിയും ടീമിൽ ഇടം നേടി. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി എന്നീ മുതിർന്ന താരങ്ങൾ ടി-20 സ്‌ക്വാഡിലില്ല. ശ്രേയസ് അയ്യരും ഇടം പിടിച്ചില്ല. സഞ്ജു സാംസണൊപ്പം സൂര്യകുമാർ യാദവും ഇത്തവണ ടീമിൽ ഇടം നേടി.

ടീം അംഗങ്ങൾ :

ഹാർദിക് പാണ്ഡ്യ ( ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ഋതുരാജ് ഗൈക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ തൃപാഠി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്

Share this story