ആൻഡ്രുവിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് അന്തരിച്ച സുഹൃത്ത് ഷെയ്ൻ വോണിനെ കുറിച്ച്
antru

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രു സൈമൺസിന്റെ വിയോഗ വാർത്തയിൽ നടുങ്ങി നിൽക്കുകയാണ് ലോകം. ആൻഡ്രുവിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും മരണത്തെ കുറിച്ചായിരുന്നു എന്ന യാദൃശ്ചികതയിൽ തരിച്ച് നിൽക്കുകയാണ് കായിക ലോകം. ഉറ്റ സുഹൃത്ത് ഷെയിൻ വോണിനെ കുറിച്ചായിരുന്നു ആൻഡ്രുവിന്റെ അവസാന വാചകങ്ങൾ. 

‘ഞാൻ തകർന്ന് നിൽക്കുകയാണ്. ഇതൊരു ദുഃസ്വപ്‌നമാകണേ എന്നാണ് പ്രാർത്ഥന. നിന്നെ ഒരിക്കലും കാണാൻ സാധിക്കില്ലെന്ന സത്യം എന്നെ വിട്ടൊഴിയുന്നില്ല. വോണിന്റെ കുടുംബത്തിന് എന്റെ സ്‌നേഹം. എനിക്കൊന്നും പറയാൻ സാധിക്കുന്നില്ല’- ആൻഡ്രു സൈമൺസ് കുറിച്ചു.

Share this story