സൗദിയ്‌ക്കെതിരായ തോല്‍വിയില്‍ ന്യായീകരണമില്ല ; മെസി

messi

ഫുട്‌ബോള്‍ ലോകകപ്പില്‍ സൗദിയ്‌ക്കെതിരായ തോല്‍വിയില്‍ ന്യായീകരണമില്ലെന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. ശക്തമായി തിരിച്ചുവരുന്നത് മാത്രമാണ് ചിന്ത. പ്രതീക്ഷയ്‌ക്കൊത്ത് കളിക്കാത്തതില്‍ നിരാശയുണ്ടെന്നും മെസി പറഞ്ഞു.
എല്ലാവര്‍ക്കും വിഷമമുണ്ടാക്കുന്നതാണിത്. ഇങ്ങനെ ഒരു തുടക്കം പ്രതീക്ഷിച്ചിരുന്നില്ല. വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി തയ്യാറാകേണ്ടിയിരിക്കുന്നുവെന്നും മെസി പറഞ്ഞു.
സൗദിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തോല്‍വി.

Share this story