റുതുരാജ് ഗെയ്ക്‌വാദിന് പരിക്ക് മൂലം കളിക്കാനാകില്ല ; പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും

ruturaj

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് തുടങ്ങാനിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായി യുവതാരത്തിന്റെ പരിക്ക്. കൈക്കുഴക്ക് പരിക്കേറ്റ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിന് പരമ്പരയില്‍ കളിക്കാനാവില്ല.ടി20 പരമ്പരക്കായി ഇന്ന് റാഞ്ചിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരേണ്ടതായിരുന്നെങ്കിലും കൈക്കുഴക്ക് പരിക്കേറ്റ ഗെയ്ക്‌വാദ് തുടര്‍ചികിത്സകള്‍ക്കായി ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി.റുതുരാജിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരെ നടന്ന ടി20 പരമ്പരയും കൈക്കുഴക്കേറ്റ പരിക്കിനെ തുടര്‍ന്ന് റുതുരാജിന് നഷ്ടമായിരുന്നു.

റുതുരാജിന്റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കാല്‍ മുട്ടിലെ പരിക്കിനുള്ള തുടര്‍ ചികിത്സകള്‍ക്ക് വിധേയനായ സഞ്ജു ഇപ്പോള്‍ കൊച്ചിയില്‍ ഫിസിയോതെറാപ്പിക്ക് വിധേയനാകുകയാണ്.

Share this story