രഞ്‌ജി ട്രോഫി ക്രിക്കറ്റ് : മധ്യപ്രദേശിന് എതിരെ മുംബൈക്ക് മികച്ച തുടക്കം
Ranji Trophy Cricket

ബെംഗളൂരു: രഞ്‌ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ മുംബൈക്ക് മികച്ച തുടക്കം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 153 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ പൃഥ്വി ഷാ 47 റൺസെടുത്ത് പുറത്തായി. യഷസ്വി ജയ്‌സ്വാള്‍ 64 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്.

41 തവണ രഞ്‌ജി ട്രോഫി ചാംപ്യന്മാരായിട്ടുള്ള മുംബൈ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മധ്യപ്രദേശ് ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. നേരത്തെ ഉത്തര്‍പ്രദേശിനോട് സമനില നേടിയാണ് മുംബൈ ഫൈനലിലെത്തിയിരുന്നത്. ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് മുംബൈക്ക് സെമിയിൽ തുണയായത്. ബംഗാളിനെ തോല്‍പ്പിച്ചാണ് മധ്യപ്രദേശ് ഫൈനലിനെത്തിയത്.

Share this story