ഓൺലൈൻ പണത്തട്ടിപ്പ്; ഐസിസിക്ക് നഷ്ടമായത് രണ്ടര മില്ല്യൺ ഡോളർ
Fri, 20 Jan 2023

വിഷയത്തിൽ പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഓൺലൈൻ പണത്തട്ടിപ്പിനിരയായിരിക്കുന്നു. രണ്ടര മില്ല്യൺ ഡോളറാണ് തട്ടിപ്പിൽ ഐസിസിക്ക് നഷ്ടമായത്.
വിഷയത്തിൽ പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.
ഐസിസിയെ പറ്റിച്ചത് അമേരിക്കയിൽ നിന്നാണെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഐസിസി അമേരിക്കൻ പൊലീസുമായി ബന്ധപ്പെട്ടുകഴിഞ്ഞു.