പരിശീനലമില്ലാതെ റെക്കോർഡിനൊപ്പം, ജില്ലാ കായികമേളയിൽ ഹൈജമ്പിൽ ഒന്നാം സ്ഥാനം ഗവ.എച്ച്.എസ്.എസിലെ ആദിത്ത് പാച്ചേനിക്ക്

google news
Adith Pacheni


തളിപ്പറമ്പ്: ഫുട്‌ബോൾ കമ്പം മാത്രം കൈമുതലായുള്ള ആദിത്ത് ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് ഹൈജമ്പിൽ റെക്കോഡിനൊപ്പമെത്തിയ പ്രകടനം നടത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഹൈജമ്പിൽ യാതൊരുവിധ പരിശീലനവും നേടാതെയാണ്  ഗവ.എച്ച്.എസ്.എസിലെ ആദിത്ത് പാച്ചേനിയുടെ നേട്ടം. ബക്കളം കാനൂലിലെ പാച്ചേനി വിനോദ്കുമാർ-സരിത ദമ്പതികളുടെ മകനാണ്. ആദിത്തിന് ഹൈജമ്പിൽ മികവുണ്ടായിരുന്നുവെന്ന് അറിയുമായിരുന്നില്ലെന്നും ഫുട്‌ബോൾ കളിയിൽ മാത്രം ഏർപ്പെട്ടിരുന്ന ഈ മിടുക്കൻ , ട്രാക്ക് ഷൂ പോലും ധരിക്കാതെയാണ് വിജയം കൈവരിച്ചത്.


കണ്ണൂർ ജില്ലാ കായികമേളയുടെ നിലവിലുള്ള ഹൈജമ്പ് റിക്കാർഡ് 1.80 മീറ്ററാണ്. ആദിത്ത് അത് നിലനിർത്തിയെങ്കിലും രണ്ടാം റൗണ്ടിൽ 1.81 മീറ്റർ ക്രമീകരിച്ച് വെക്കുന്നതിന് പകരം ബന്ധപ്പെട്ട ഒഫീഷ്യൽ വെച്ചത്  1.82 മീറ്ററായിരുന്നു. ഇതോടെ ആദിത്തിനും രണ്ടാം സ്ഥാനം നേടിയ യദുകൃഷ്ണക്കും റിക്കാർഡ് തകർക്കാനായില്ല. ഒഫീഷ്യലിന് സംഭവിച്ച കൈപ്പിഴക്ക് ആണ്  റെക്കോർഡ് തകർക്കാനുള്ള മത്സരാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തിയെന്ന് ആക്ഷേപമുണ്ട്.സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതോടെ കൂടുതൽ മികവ് നേടിയെടുക്കാൻ ശാസ്ത്രീയ പരിശീലനത്തിന് ഒരുങ്ങുകയാണ് ആദിത്ത്.ആദിത്ത്‌ പാച്ചേനിക്ക് ഡി വൈ എഫ് ഐ  കുറ്റിപ്രത്ത് യൂണിറ്റിന്റെ ഉപഹാരം നൽകി .

 

ആദിത്ത്‌ പാച്ചേനിക്ക് ഡി വൈ എഫ് ഐ  കുറ്റിപ്രത്ത് യൂണിറ്റിന്റെ ഉപഹാരം നൽകി

 

Tags