ഫോണിലെ ചാറ്റ് കാണിച്ചുകൊടുത്തില്ല, ദുബായില്‍ കാമുകനെ കുത്തി യുവതി ; ആറു മാസം തടവ്

court

മൊബൈല്‍ ഫോണിലെ വോയിസ് ചാറ്റ് കാണിച്ചുകൊടുക്കാത്തതിന് കാമുകനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച യുവതിയ്ക്ക് ആറുമാസം തടവ്.
ദുബായ് മുറഖബാത്തിലെ ഇരുവരും ഷെയര്‍ ചെയ്തു താമസിക്കുന്ന ഫ്‌ളാറ്റില്‍ 2022 ആഗസ്ത് 20നായിരുന്നു സംഭവം.
അടുക്കളയില്‍ മറ്റൊരു സ്ത്രീയുമായി വോയ്‌സ് ചാറ്റില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാമുകനെ യുവതി കാണുകയും ഇതേ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതികരിക്കാത്തതിനാല്‍ പരിശോധിക്കാന്‍ വേണ്ടി ഫോണ്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവതി ഫോണ്‍ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇ സമയം കാമുകന്‍ യുവതിയുടെ മുഖത്തടിച്ചു. തുടര്‍ന്ന് യുവതി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് വീണ്ടും അടിച്ചാല്‍ കുത്തുമെന്ന് കാമുകന് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് നടന്ന വഴക്കില്‍ യുവതി യുവാവിനെ മൂന്ന് തവണ കുത്തുകയായിരുന്നു. യുവാവ് അടുക്കളയില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും കുളിമുറിയില്‍ വീണു. രക്തം ഒഴുകുന്നത് കണ്ട് ഭയന്നുവിറച്ച യുവതി പൊലീസില്‍ വിവരം അറിയിക്കുകയും വൈദ്യ സഹായം തേടുകയും ചെയ്തു.
മൂന്നു കുത്തുകളാണ് ഏറ്റത്. സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് കുത്തിയതെന്ന് യുവതി കോടതിയില്‍ പറഞ്ഞു.ശാരീരിക ഉപദ്രവമുണ്ടാക്കിയെന്നതാണ് കേസ്. കൊലപാതക ശ്രമമല്ലെന്ന് തെളിഞ്ഞതിനാല്‍ ആറു മാസത്തെ തടവിന് കോടതി ശിക്ഷിക്കുകയായിരുന്നു.
 

Tags