ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം ഇന്നുമുതല്‍ നിരോധിച്ചു

oman

ഒമാനില്‍ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെയും ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്ന നടപടികള്‍ക്ക് ഇന്ന് മുതല്‍ തുടക്കം. ആദ്യ ഘട്ടത്തില്‍ ഫാര്‍മസികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവയില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരിസ്ഥിതി അതോറിറ്റി നിരോധിക്കും. നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ശിക്ഷയായി ലഭിക്കും.

പരിസ്ഥിതിയെ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായാണ് പ്ലാസ്റ്റിക് നിരോധനമെന്ന് പരിസ്ഥിതി വിഭാഗം വ്യക്തമാക്കി. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഇരട്ടിയാകുമെന്നും ഒമാന്‍ പരിസ്ഥിതി വിഭാഗം അറിയിച്ചു.
 

Tags