യുഎഇയില്‍ യുപിഐ പേയ്‌മെന്റ് സംവിധാനം നിലവില്‍ വന്നു

upi

യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി മുതല്‍ യുപിഐ പേയ്‌മെന്റ് ക്യൂആര്‍ കോഡോ ഇന്ത്യന്‍ എടിഎം കാര്‍ഡോ ഉപയോഗിച്ച് നടത്താം. നെറ്റ്‌വര്‍ക് ഇന്റര്‍നാഷനലിന്റെ പിഒഎസ് മെഷീനുകളിലൂടെ യുപിഐ പണമിടപാടിനുള്ള സൗകര്യം നിലവില്‍ വന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ്‌കുമാര്‍ ശിവന്‍ കഴിഞ്ഞ ദിവസം ദുബായ് എമിറേറ്റ്‌സ് മാളില്‍ ആദ്യ യുപിഐ ഇടപാട് നടത്തി. നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഗള്‍ഫ് മേഖലയിലെ പേയ്‌മെന്റ് കമ്പനിയായ നെറ്റ്‌വര്‍ക്കും തമ്മിലുള്ള തമ്മില്‍ സംയോജിതമായാണ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്.

നെറ്റ്‌വര്‍ക് ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുടനീളവുമുള്ള ഡിജിറ്റല്‍ വാണിജ്യത്തിന്റെ മുന്‍നിര പ്രായോജകരാണ്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമാണ് എന്‍ഐപിഎല്‍.

Tags