ഉംറ ബുക്കിങ്ങ്; ഇഅ്തമര്‍ന ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മന്ത്രാലയം

google news
umra
ചില ഉപയോക്താക്കള്‍ക്ക് ഇഅ്തര്‍മനാ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയാത്തതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കുള്ള മറുപടിയിലാണ് ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

റിയാദ്: ഉംറ അനുമതിക്കായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ 'ഇഅ്തമര്‍ന'യില്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ചില ഉപയോക്താക്കള്‍ക്ക് ഇഅ്തര്‍മനാ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയാത്തതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കുള്ള മറുപടിയിലാണ് ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

 ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ നിലവിലെ ആപ്ലിക്കേഷന്‍ ഡിലിറ്റ് ചെയ്തു വീണ്ടും ഡൗണ്‍ലോഡ് ചെയ്യുകയോ വേണമെന്ന് ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

വീണ്ടും പ്രശ്‌നം നിലനില്‍ക്കുകയാണെങ്കില്‍ അത് പരിഹരിക്കുന്നതിനായി ഉപഭോക്താക്കള്‍ അവരുടെ സ്വകാര്യവിവരങ്ങള്‍ പ്രത്യേക സന്ദേശങ്ങളിലൂടെ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

മറ്റ്‌ ഗൾഫ് രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഉംറ പെര്‍മിറ്റ് എടുക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് ഉംറക്ക് പെര്‍മിറ്റ് എടുക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഉംറ കര്‍മം സുഗമമായി ചെയ്യുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമാണിത്.

Tags