പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യുഎഇ

uae

 2023ല്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യുഎഇ. ഏകദേശം 38.5 ബില്യണ്‍ ഡോളറാണ് യുഎഇയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയച്ചത്. ലോകബാങ്കിന്റെ 'മൈഗ്രേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ബ്രീഫ്' റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്.

സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 38.4 ബില്യണ്‍ ഡോളറാണ് സൗദിയില്‍ നിന്ന് നാട്ടിലേക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കുവൈറ്റാണ് മൂന്നാം സ്ഥാനത്ത്.12.7 ബില്യണ്‍ ഡോളര്‍ പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയച്ചതായാണ് കണക്കുകള്‍. ആഗോള തലത്തില്‍ പത്താം സ്ഥാനമാണ് രാജ്യം കരസ്ഥമാക്കിയത്.
11.8 ബില്യണ്‍ ഡോളറുമായി ഖത്തറും, 2.7 ബില്യണ്‍ ഡോളറുമായി ബഹ്‌റൈനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പണമയയ്ക്കലില്‍ 13 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags