കുവൈത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കെട്ടിടത്തിനടിയില്‍ കൂടുതല്‍ പേർ അകപ്പെട്ടിരിക്കാനുള്ള സാധ്യത അധികൃതർ സംശയിക്കുന്നുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍-റായ് പ്രദേശത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മതില്‍ തകർന്ന് രണ്ട് തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടു. മരണമടഞ്ഞ തൊഴിലാളികള്‍ ഏത് രാജ്യക്കാരാണ് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
അല്‍-റായ് പ്രദേശത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങുകയായിരുന്നു. അഗ്നിശമന രക്ഷാ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചത്.
tRootC1469263">കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്ത് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.കെട്ടിടത്തിനടിയില്‍ കൂടുതല്‍ പേർ അകപ്പെട്ടിരിക്കാനുള്ള സാധ്യത അധികൃതർ സംശയിക്കുന്നുണ്ട്.
.jpg)

