ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായില്‍ വരുന്നു

uae
uae

725 മിറ്റര്‍ ഉയരത്തില്‍ 132 നിലകളുള്ള അംബരചുംബി 2028 നകം ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്ത് പൂര്‍ത്തിയാകും.

ബുര്‍ജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായിത്തീരുന്ന ബുര്‍ജ് അസീസി ടവറിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. 725 മിറ്റര്‍ ഉയരത്തില്‍ 132 നിലകളുള്ള അംബരചുംബി 2028 നകം ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്ത് പൂര്‍ത്തിയാകും.

ഏറ്റവും ഉയര്‍ന്ന ഹോട്ടല്‍ ലോബി, നൈറ്റ് ക്ലബ്, നിരീക്ഷണ ഡെക്ക്, റസ്റ്റൊറന്റ്, ഹോട്ടല്‍ മുറി എന്നിങ്ങനെ സവിശേഷതകളോടെയാണ് ബുര്‍ജ് അസീസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ആറ് ബില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന ബുര്‍ജ് അസീസിയുടെ രൂപകല്‍പനയും നിര്‍മ്മാണവും വാസ്തുവിദ്യാ വിസ്മയമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
 

Tags