അബ്ദുല്‍ റഹീമിന്റെ മോചനം; കേസ് ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കും


രാവിലെ എട്ടിന് സിറ്റിങ്ങാരംഭിച്ച് അല്‍പ സമയത്തിനുള്ളില്‍ മാറ്റിവെക്കുന്നതായി അറിയിച്ച് കേസിന്മേലുള്ള ഇന്നലത്തെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദ് കോടതി ഇനി പരിഗണിക്കുന്നത് ഫെബ്രുവരി 13ന്. ഇന്നലെ നടന്ന ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു. രാവിലെ എട്ടിന് സിറ്റിങ്ങാരംഭിച്ച് അല്‍പ സമയത്തിനുള്ളില്‍ മാറ്റിവെക്കുന്നതായി അറിയിച്ച് കേസിന്മേലുള്ള ഇന്നലത്തെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ പതിവുപോലെ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി പ്രവര്‍ത്തകരും പങ്കെടുത്തു. അടുത്ത സിറ്റിങ് ഫെബ്രുവരി 13ന് രാവിലെ 11.30ന് നടക്കുെമന്നാണ് കോടതി അറിയിച്ചത്. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതിനാല്‍ ജയില്‍ മോചനം അനിശ്ചിതമായി നീളുകയാണ്.