ഉച്ചവിശ്രമ നിയമം ; മസ്‌ക്കറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത് 49 നിയമലംഘനങ്ങള്‍

hot

ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്ന് ഒരുമാസം തികഞ്ഞപ്പോഴേക്കും മസ്‌ക്കറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത് 49 നിയമലംഘനങ്ങള്‍. തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 143 ഫീല്‍ഡ് വിസിറ്റും 72 ബോധവത്കരണ ക്യാംപെയ്‌നുമാണ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയം കൂടുതല്‍ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചു.

തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെയും വിശ്രമത്തിന് സൗകര്യമൊരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. 1000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ.

Tags