ഇ സിഗരറ്റിലെ രാസ വസ്തുക്കള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും ; മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

e cigarette

ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിനെതിരെ രാജ്യത്തെ ജനങ്ങള്‍ക്ക് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇസിഗരറ്റിലെ രാസ വസ്തുക്കള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന്റെ വില്‍പ്പനയും പരസ്യങ്ങളും നേരത്തെ തന്നെ രാജ്യത്ത് നിരോധിച്ചിരുന്നു.

ഇസിഗരറ്റില്‍ ഉപയോഗിക്കുന്ന വിഷ, രാസ പദാര്‍ഥങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഹൃദ്രോഗം, പക്ഷാഘാതം, കാന്‍സര്‍, മോണ, വായ, തൊണ്ട എന്നിവിടങ്ങളിലെ വ്രണങ്ങള്‍, നിക്കോട്ടിന്‍ ആസക്തി, സിഒപിഡി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇസിഗരറ്റ് കാരണമാകും.

പുകവലിക്കാരില്‍ 11 ശതമാനത്തോളം ഇസിഗരറ്റ് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് വീഡിയോ പുറത്തിറക്കിയത്.

Tags