കുവൈത്തില്‍ വീസ മാറ്റത്തിന് താല്‍ക്കാലിക അനുമതി ; പ്രവാസികള്‍ക്ക് ഗുണകരം

Kuwait
പുതിയ വീസ ചട്ടങ്ങളുമായി കുവൈത്ത് സര്‍ക്കാര്‍. കുവൈത്തില്‍ ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അവരുടെ വീസ ഇനി മുതല്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അനുമതി.
നിലവിലെ സ്‌പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ മാസം 14 മുതല്‍ സെപ്തംബര്‍ 12 വരെയാണ് വീസ മാറ്റത്തിന് അവസരം.
മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനം 2018ന് ശേഷം ആദ്യമായാണ് നടപ്പാക്കുന്നത്. ആവശ്യമായ തൊഴിലാളികളെ രാജ്യത്തിന് അകത്തു നിന്നു തന്നെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
 

Tags